ഉദയ്പൂര്‍ കൊലപാതകം: കേസ് എന്‍ഐഎ ഏറ്റെടുത്തു
June 29 | 02:53 PM
ഉദയ്പൂര്‍: മുന്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മ്മയെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. സംഭവത്തില്‍ ഏതെങ്കിലും സംഘടനകള്‍ക്ക് ബന്ധമുണ്ടോ എന്ന് എന്‍ഐഎ അന്വേഷിക്കും.
കൊലപാതകത്തിന് അന്താരാഷ്ട്ര ബന്ധമുണ്ടോ എന്നും എന്‍ഐഎ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജസ്ഥാനിലെ പ്രത്യേക അന്വേഷണ സംഘവും കേസന്വേഷിക്കും.