യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു
May 13 | 06:10 PM
യുഎഇ പ്രസിഡൻ്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റാണ് അദ്ദേഹം. അല്പസമയം മുമ്പായിരുന്നു അന്ത്യം. ഇന്ത്യയോടും കേരളത്തോടുമൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.
പ്രസിഡന്റിന്റെ മരണത്തെ തുടർന്ന് യുഎഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിൽ മൂന്ന് ദിവസത്തെ അവധിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.