മോഷണം ആരോപിച്ച് പട്ടാപകല്‍ നടുറോഡില്‍ യുവതിക്ക് നേരെ മര്‍ദ്ദനം
May 27 | 06:11 PM
തിരുവനന്തപുരം: പട്ടാപകല്‍ മോഷണം ആരോപിച്ച് യുവതിക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം ശാസ്തമംഗലത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവമുണ്ടായത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ് യുവതിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ മര്‍ദ്ദനമേറ്റ ശോഭയുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തു.
മര്‍ദ്ദനത്തിന് ഇരയായ സ്ത്രീ തന്റെ ഷോപ്പിന് സമീപം ഇരിക്കുകയായിരുന്നുവെന്നും തന്നെ പല തരത്തില്‍ പ്രകോപിപ്പിച്ചെന്നും ഉപദ്രവം സഹിക്ക വയ്യാതെയാണ് യുവതിയെ മര്‍ദ്ദിച്ചതെന്നുമാണ് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ മീനു പറയുന്നത്. ആക്രണത്തിന് ഇരയായ ശോഭയെ മീനു ചെരിപ്പൂരി അടിക്കുകയും ചെയ്തു.