പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 16 കാരന് പിടിയിൽ
June 4 | 01:00 PM
തിരുവനന്തപുരം: നെടുമങ്ങാട് 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 16 കാരന് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. കുട്ടിയുടെ സുഹൃത്തായ 16 കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തുമാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ നേരത്തെ പീഡിപ്പിച്ച അടുത്ത ബന്ധുവും അറസ്റ്റിലായിട്ടുണ്ട്.
വ്യാഴാഴ്ചയാണ് പിഡനം നടന്നത്. സ്കൂളില്‍ പോകുകയായിരുന്ന കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. 16കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തായ സന്തോഷും (36) ആണ് പിടിയിലായത്. സ്കൂളില്‍ വിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വാനില്‍ കയറ്റിക്കൊണ്ടുപോയത്.
തുടര്‍ന്ന് വാനില്‍ കയറ്റി സന്തോഷിന്റെ ചുള്ളിയൂരിലെ ആളില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 16 കാരന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തെന്നാണ് സന്തോഷിനെതിരായ കേസ്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ തൊട്ടടുത്ത ജംഗ്ഷനില്‍ ഇറക്കിവിട്ടശേഷം ഇവര്‍ കടന്നുകളയുകയായിരുന്നു.