തൃശൂരിൽ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു
May 29 | 12:48 PM
തൃശൂർ: പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കാണു പനി സ്ഥിരീകരിച്ചത്. ക്യൂലക്സ് കൊതുകുകൾ പരത്തുന്ന വെസ്റ്റ് നൈൽ ഫീവർ മാരകമായാൽ മരണംവരെ സംഭവിക്കാം. ഇതുവരെയും ഈ രോഗത്തിന് മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല.
കൊതുകിന്റെ കടിയേറ്റ് രണ്ടാഴ്ച കഴിയുമ്പോഴായിരിക്കും ലക്ഷണങ്ങൾ പ്രകടമാവുക. പനി, തലവേദന, ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടേക്കാം. എന്നാൽ കൊതുകിന്റെ കടിയേറ്റ 80 ശതമാനം പേർക്കും ലക്ഷണങ്ങൾ പ്രകടമായില്ലെന്നും വരാം.