തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു
May 14 | 06:03 PM
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. മഴ മുന്നറിയിപ്പിനെ തുടർന്നാണ് ഇന്നു വൈകിട്ട് നടത്താനിരുന്ന വെടിക്കെട്ട് മാറ്റിവെച്ചത്.
കാലാവസ്ഥ അനുകൂലമായ ശേഷം മാത്രമായിരിക്കും ഇനി വെടിക്കെട്ട് നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് ദേവസ്വം അധികൃതരും ജില്ലാ ഭരണകൂടവും അറിയിച്ചു.