ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രാജിവെച്ചു
May 14 | 06:07 PM
അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രാജിവെച്ചു. ഗവർണർക്ക് രാജിക്കത്ത് നൽകിയെന്ന് ബിപ്ലവ് മാധ്യമങ്ങളെ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് 10 മാസം ബാക്കിനിൽക്കെയാണ് രാജി വെച്ചിരിക്കുന്നത്.
പുതിയ മുഖ്യമന്ത്രിയെ ബിജെപി ഉടൻ തന്നെ പ്രഖ്യാപിക്കും. ഇതിനായി ബിജെപി നിയമസഭാ കക്ഷിയോഗം ഇന്ന് ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.