തൊടുപുഴയിൽ ബൈക്കിൽ ബസിടിച്ച് റിട്ട. എസ് ഐ മരിച്ചു
May 16 | 06:35 PM
തൊടുപുഴ: ബസ് കയറിയിറങ്ങി ബൈക്ക് യാത്രികനായ റിട്ട. എസ്ഐ മരിച്ചു. തൊടുപുഴയിലാണ് സംഭവം. ആറ്റുപുറത്ത് ചന്ദ്രന് ആണ് മരിച്ചത്.
തൊടുപുഴ-ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന അന്ന എന്ന ബസാണ് അപകടമുണ്ടാക്കിയത്. ചന്ദ്രന്റെ തലയിൽ കൂടി ബസ് കയറിയിറങ്ങുകയായിരുന്നു. കൈയിലുണ്ടായിരുന്ന റേഷൻ കാർഡിലെ വിവരങ്ങൾ വച്ചാണ് മരിച്ചയാളെ കുറിച്ച് സൂചന ലഭിച്ചത്.