വീണ്ടും ദുരഭിമാനക്കൊല, നവവധുവരന്മാരെ വിരുന്നിന് വിളിച്ചുവരുത്തി വെട്ടിക്കൊന്നു
June 14 | 10:51 AM
ചെന്നൈ: അന്യ ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ച പെണ്‍കുട്ടിയെയും ഭര്‍ത്താവിനെയും വധുവിന്റെ സ്വന്തം സഹോദരന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി.തമിഴ്നാട്ടിലാണ് ഈ ദുരഭിമാനക്കൊല അരങ്ങേറിയത്. അടുത്തിടെ വിവാഹിതരായ ശരണ്യ – മോഹന്‍ എന്നീ ദമ്പതികളെ ആണ് വധുവിന്റെ സ്വന്തം സഹോദരന് ശക്തിവേല്‍, ബന്ധു രഞ്ജിത് എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് വിരുന്ന് നല്‍കാനെന്ന് പറഞ്ഞ് വിളിച്ചത്. ഇതനുസരിച്ച് വീട്ടിലെത്തിയ ശരണ്യയെയും മോഹനെയും ശക്തിവേലും രഞ്ജിത്തും ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു.
രണ്ട് ജാതിവിഭാഗങ്ങളില്‍പ്പെട്ടവരാണ് ശരണ്യയും മോഹനും. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.