തമിഴ്നാട്ടിൽ ഉത്സവത്തിനിടെ രഥം വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് 11 പേർ മരിച്ചു
April 27 | 03:01 PM
ചെന്നൈ: തമിഴ്നാട്ടിൽ ഉത്സവത്തിനിടെ രഥം വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് 11 പേർ മരിച്ചു. തഞ്ചാവൂരിനു സമീപമാണ് വൈദ്യുതാഘാതമേറ്റു വൻ ദുരന്തമുണ്ടായത്. നാലു പേരുടെ നില ഗുരുതരമാണ്.
ഹൈ ടെൻഷൻ ട്രാൻസ്മിഷൻ ലൈനിൽ രഥത്തിന്റെ മുകൾഭാഗം തട്ടുകയായിരുന്നു. അപകടത്തിൽ മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. ഇന്ന് പുലർച്ചെ തഞ്ചാവൂരിനടുത്തുള്ള കാളിമേട്ടിൽ അപ്പാർ ക്ഷേത്ര രഥഘോഷയാത്ര നടക്കുന്നതിനിടെയാണ് സംഭവം.