പേരാവൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു
November 20 | 08:35 AM
പേരാവൂർ: പേരാവൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. പേരാവൂർ പഞ്ചായത്തിലെ നാലാം വാർഡിലാണ് പന്നിപ്പനി കണ്ടെത്തിയത്. കാഞ്ഞിരപ്പുഴയിലെ സ്വകാര്യവ്യക്തിയുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. മൃഗസംരക്ഷണ വകുപ്പ് നടപടികൾ ആരംഭിച്ചു. ഫാമിലെ നൂറോളം പന്നികളെ കൊന്നൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.