ഗൂഢാലോചന കേസ്: സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും
June 13 | 10:29 AM
കൊച്ചി: മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിലുള്ള മതവിദ്വേഷ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സ്വപ്നയുടെ അഭിഭാഷകന് കൃഷ്ണരാജും കോടതിയെ സമീപിക്കും.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെ ടി ജലീല്‍ നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.