വഞ്ചനാക്കേസിൽ മാണി സി. കാപ്പന് സുപ്രീംകോടതി നോട്ടീസ്
May 13 | 05:01 PM
ന്യൂഡൽഹി: വഞ്ചനാക്കേസിൽ മാണി സി. കാപ്പൻ എംഎൽഎയ്ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്.
മുംബൈ മലയാളിയായ വ്യവസായി ദിനേശ് മേനോൻ നൽകിയ ഹർജിയിലാണ് കോടതി നടപടിയുണ്ടായത്. ചീഫ് ജസ്റ്റീസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെന്നാണ് പരാതിക്കാരന്റെ ആരോപണം. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം ജുഡീഷൽ മജിസ്ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ പിന്നാലെ കാപ്പൻ ഹൈക്കോടതിയെ സമീപിച്ചതോടെ കേസുമായി ബന്ധപ്പെട്ട നടപടികൾ സ്റ്റേ ചെയ്തു.