സുബൈർ വധം: 3 പേർ അറസ്റ്റിൽ
April 19 | 03:07 PM
പാലക്കാട്: എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ വധവുമായി ബന്ധപ്പെട്ട് 3 ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ. ശരവൺ, അറുമുഖൻ, രമേശ് എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉറ്റ സുഹൃത്താണ് രമേശ്. സുബൈർ വധത്തിന്റെ സൂത്രധാരനും രമേശാണെന്ന് പോലീസ് വ്യക്തമാക്കി. സുബൈറിന് നേരെ രണ്ട് പ്രാവശ്യം പ്രതികൾ കൊലപാതക ശ്രമം നടത്തി.
സഞ്ജിത്തിന്റെ കൊലപാതകത്തിലുള്ള പ്രതികാരമാണ് സുബൈർ വധം എന്ന് പോലീസ് പറയുന്നു.