മൊബൈൽ വിലക്കി, പത്താംക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു
June 6 | 04:35 PM
കൊല്ലം: മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം വിലക്കിയതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കോട്ടകം സ്വദേശിനി ശിവാനിയാണ് രാവിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. രതീഷ്- സിന്ധു ദമ്പതികളുടെ മകളാണ്.
മൊബൈൽ ഫോൺ ഉപയോഗം അമിതമായതിന്റെ പേരിൽ ഇന്നലെ രാത്രി മാതാവ് കുട്ടിയെ ശാസിച്ചിരുന്നു. ഇതിന് പിന്നാലെ മുറിയിൽ കയറിയ പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു. ശിവാനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കൊല്ലം വെസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.