സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ബിജു മേനോനും ജോജുവും മികച്ച നടന്മാർ, രേവതി മികച്ച നടി
May 27 | 06:26 PM
തിരുവനന്തപുരം: 52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ബിജു മേനോൻ, ജോജു ജോർജ് എന്നിവരാണ് മികച്ച നടന്മാർ. രേവതി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ബിജു മേനോന് അവാര്‍ഡ് ലഭിച്ചത്. മധുരം, നായാട്ട് എന്നീ സിനിമകളാണ് ജോജുവിന് പുരസ്കാര നേട്ടം സമ്മാനിച്ചത്. സംവിധായകൻ കൃഷാന്ദ് ഒരുക്കിയ ആവാസവ്യൂഹം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
ഭൂതകാലം എന്ന ചിത്രത്തിലെ പ്രകടനമാണ് രേവതിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്.
ജനപ്രിയ ചിത്രമായി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയം തിരഞ്ഞെടുത്തു.
ജോജി എന്ന ചിത്രം ഒരുക്കിയ ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ. ഇതേ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യാം പുഷ്കരന് മികച്ച അഡാപ്റ്റേഷൻ തിരക്കഥയ്ക്കുള്ള പുരസ്കാരവും ലഭിച്ചു.
സംഗീത സംവിധാനം ഹിഷാം അബ്ദുൾ വഹാബ് (ഹൃദയം)
നൃത്തസംവിധാനം - അരുണ്‍ ലാൽ (ചവിട്ട്)
മേക്കപ്പ് - രഞ്ജിത്ത് അമ്പാടി (ആർക്കറിയാം)
ശബ്ദമിശ്രണം - ജസ്റ്റിൻ ജോസ് (മിന്നൽ മുരളി)
ഛായാഗ്രഹണം - മധു നീലകണ്ഠൻ (ചുരുളി)
ചലച്ചിത്ര ഗ്രന്ഥം - പട്ടണം റഷീദ് (ചമയം)
ചലച്ചിത്ര ഗ്രന്ഥം - (പ്രത്യേക പരാമർശം) - ആർ.ഗോപാലകൃഷ്ണൻ (നഷ്ടസ്വപ്നങ്ങൾ)
വിഷ്വൽ ഇഫക്ട് - ആൻഡ്രൂ ഡിക്രൂസ് (മിന്നൽ മുരളി)
മികച്ച ഗായിക - സിതാര കൃഷ്ണകുമാർ (കാണെകാണെ)
മികച്ച ഗായകൻ - പ്രദീപ് കുമാർ (മിന്നൽ മുരളി)