ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെ പുതിയ പ്രസിഡന്റ്
July 20 | 02:21 PM
കൊളംബോ: ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെയെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. ചരിത്രത്തിൽ ആദ്യമായി പാർലമെന്റിൽ നേരിട്ടു നടന്ന തെരഞ്ഞെടുപ്പിൽ 134 വോട്ടുകൾ നേടിയാണ് റനിൽ വിജയിച്ചത്. .
ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എൽപിപി) വിഘടിതവിഭാഗം നേതാവ് ദുള്ളാസ് അലഹപ്പെരുമയ്ക്ക് 82 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് റനിൽ വിക്രമസിംഗെ പാർലമെന്റിൽ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു താറുമാറായ ശ്രീലങ്കയെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യം ഇന്നു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.