ശ്രീനിവാസൻ വധം, 4 പേർ കൂടി പിടിയിൽ
April 21 | 11:43 AM
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ നാല് പേർ പിടിയിലായതായി സൂചന. കൊലയാളി സംഘത്തിന് വാഹനം നൽകിയവരാണ് പിടിയിലായത്.
ആറ് പേരാണ് കൊലയാളി സംഘത്തിലുള്ളത്. ഇവർക്ക് പുറമെ ആറ് പേരെക്കൂടി കേസിൽ പ്രതികളാക്കും. കൊലയ്ക്ക് നിരീക്ഷണം നടത്തിയവരെ ഉൾപ്പെടെ പോലീസ് തെരയുന്നുണ്ട്. മറ്റ് ആർഎസ്എസ് നേതാക്കളെയും പ്രതികൾ ലക്ഷ്യമിട്ടിരുന്നതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.