ഷാജ് കിരൺ അന്വേഷണ സംഘത്തിനുമുന്നിൽ ഹാജരായി
June 15 | 03:18 PM
തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസില്‍ ഷാജ് കിരണ്‍ അന്വേഷണ സംഘത്തിനുമുന്നിൽ ഹാജരായി. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനായി ഷാജ് കിരണ്‍ എത്തി.
സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഷാജ് കിരൺ പ്രതിയല്ലെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.