മകൾ ആത്മഹത്യ ചെയ്യില്ലെന്ന് ഷഹനയുടെ മാതാവും സഹോദരനും
May 13 | 04:50 PM
കോഴിക്കോട്: ഇന്ന് മകളുടെ ജന്മദിനമാണെന്നും മകൾ ആത്മഹത്യ ചെയ്യില്ലെന്നും ഷഹനയുടെ
മാതാവും സഹോദരനും. വിരുന്നൊരുക്കി എല്ലാവരെയും ക്ഷണിച്ചിരുന്നു. ഷഹനയുടെ മരണം കൊലപാതകമെന്ന് മാതാവും സഹോദരനും ആരോപിച്ചു. ഭര്‍ത്താവ് സജാദ് ഷഹനയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് മാതാവ് ഉമൈബ പറഞ്ഞു. ഷഹനയെ സജ്ജാദ് കൊന്നതാണ്. പണത്തിനായി കൊന്നതാണ്. അടുത്തിടെ പരസ്യത്തില്‍ അഭിനയിച്ചതിന് ചെക്ക് കിട്ടിയിരുന്നു. ഇത് കിട്ടാന്‍ വേണ്ടിയും ഉപദ്രവിച്ചിരുന്നു.
‘എന്റെ മോളുടെ മരണത്തില്‍ നീതി കിട്ടണം. അവനെതിരെ കൊലക്കുറ്റം തന്നെ ചുമത്തണം. എന്റെ മോളുടെ ജന്മദിനമാണ് ഇന്ന്. മകള്‍ ആത്മഹത്യ ചെയ്യില്ല. മരിച്ചിടത്ത് പോലും പോകാന്‍ പേടിയാണ് മകള്‍ക്ക്’- ഉമൈബ പറഞ്ഞു.