കണ്ണൂരിൽ 5 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു, അദ്ധ്യാപകന് 79 വര്‍ഷം കഠിന തടവും 2.70 ലക്ഷം പിഴയും
August 3 | 05:15 PM
കണ്ണൂർ: അഞ്ച് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന് 79 വര്‍ഷം കഠിന തടവും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി. പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി ഇ ഗോവിന്ദന് നമ്പൂതിരിയെയാണ് കോടതി ശിക്ഷിച്ചത്.
2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെ സ്കൂളിലെ അഞ്ചാം ക്ളാസ് മുറിയില്‍വച്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്നാണ് പരാതി.