പാചകവാതക വില വീണ്ടും കൂട്ടി, ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയുടെ വർധന
May 19 | 11:27 AM
ന്യൂഡല്‍ഹി: രാജ്യത്തെ പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കേരളത്തില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 1010 രൂപയായി ഉയര്‍ന്നു. ഭൂരിഭാഗം സംസ്ഥാനങ്ങളിലും വില 1000 കടന്നു.
മേയ് മാസത്തില്‍ ഇത് രണ്ടാംതവണയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്.