വിനോദയാത്ര ബുക്കിങ് തുടരുന്നു; പി ആർ ഡി അറിയിപ്പുകൾ
November 9 | 05:39 AM
വിനോദയാത്ര ബുക്കിങ് തുടരുന്നു
കണ്ണൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന ടൂർ പാക്കേജുകളിൽ ബുക്കിങ് തുടരുന്നു. ഈ ആഴ്ച പോകുന്ന വാഗമൺ (നവംബർ 11, 3900 രൂപ), മൂന്നാർ (നവംബർ 12, 2800 രൂപ), നെഫർറ്റിറ്റി (നവംബർ 14, 16) എന്നീ പാക്കേജുകളിലാണ് സീറ്റ് ഒഴിവ്. ഫോൺ: 8589995296, 8089463675.
ഭൂരഹിതർക്ക് ഭൂമി: അപേക്ഷ ക്ഷണിച്ചു
ജില്ലയിൽ ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ ഒഴിവുള്ള ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യാനായി അർഹരായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, ആറളം സൈറ്റ് മാനേജരുടെ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ നവംബർ 20നകം സമർപ്പിക്കണം. ഈ മേഖലയിലേക്ക് ഭൂമിക്കായി 2019ൽ അപേക്ഷ സമർപ്പിച്ചവർ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഫോൺ: 9496070386, 9496070387, 9496070388, 9496070401, 9496070393, 0497 2700357.
ഗസ്റ്റ് ലക്ചററുടെ ഒഴിവ്
കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ ഈ അധ്യയന വർഷം ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കാൻ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ ബി ടെക്/ബി ഇ ബിരുദം. താൽപര്യമുള്ളവർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, അധിക യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് പ്രിൻസിപ്പൽ മുമ്പാകെ നവംബർ 11ന് രാവിലെ 10 മണിക്ക് എഴുത്തുപരീക്ഷക്കും കൂടിക്കാഴ്ച്ചയ്ക്കും ഹാജരാകണം. ഫോൺ: 0497 2835106.
മെഡിക്കൽ ഓഫീസർ: അഭിമുഖം 11ന്
ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. യോഗ്യത ടി സി എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോടെ എം ബി ബി എസ്. താൽപര്യമുള്ളവർ നവംബർ 11ന് രാവിലെ 10 മണിക്ക് കണ്ണൂർ എൻ എച്ച് എം ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497 2709920.
പഴശ്ശി ഷട്ടർ അടക്കും
പഴശ്ശി റിസർവോയറിലെ ജലനിരപ്പ് കുറയുന്നതിനാൽ നവംബർ ഒമ്പത് മുതൽ എല്ലാ ഷട്ടറുകളും അടക്കും. റിസർവോയർ പ്രദേശത്ത് ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
ജോബ് ഫെയർ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നവംബർ 11 വെള്ളിയാഴ്ച രാവിലെ 10 മുതൽ രണ്ടു മണി വരെ അഭിമുഖം നടത്തുന്നു. ഒഴിവുകൾ: അക്കൗണ്ടന്റ്, ഫാർമസിസ്റ്റ,് ഇവാല്വേറ്റർ (ഓട്ടോമൊബൈൽ), റിസപ്ഷനിസ്റ്റ്/കാഷ്യർ, ടീം ലീഡർ (പർച്ചേസ്), ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, സെയിൽസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ, ക്യാപ്റ്റൻ, സപ്ലയർ, സെക്യൂരിറ്റി, ഡെലിവറി ബോയ്. യോഗ്യത: എം ബി എ, ഓട്ടോമൊബൈലിൽ ഡിഗ്രി/ഡിപ്ലോമ, ബി കോം, എം കോം, പി ജി, ഡിഗ്രി, പ്ലസ്ടു, എസ് എസ് എൽ സി. താൽപര്യമുള്ളവർക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് രജിസ്്രേടഷൻ സ്ലിപ്പുമായി പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.
ലെവൽക്രോസ് അടച്ചിടും
കൊവ്വപ്പുറം-കുന്നനങ്ങാട് റോഡിൽ കണ്ണപുരം, പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 255ാം നമ്പർ ലെവൽക്രോസ് നവംബർ 10 വ്യാഴം രാവിലെ എട്ട് മണി മുതൽ 14ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
ജില്ലാതല സമിതി രൂപീകരിച്ചു
കേരള മദ്രസാധ്യാപക ക്ഷേമനിധി അംഗത്വ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 15 അംഗ സമിതി രൂപീകരിച്ചു. കണ്ണൂർ താഴെ ചൊവ്വ സുന്നി സെന്ററിൽ നടന്ന ജില്ലാ നേതൃസംഗമം ബോർഡ് ചെയർമാൻ എം പി അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഴുവൻ മദ്രസാ അധ്യാപകരെയും കേരള മദ്രസാധ്യാപക ക്ഷേമനിധിയുടെ ഭാഗമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമനിധി അംഗങ്ങൾക്ക് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ മുഖേന നൽകുന്ന പലിശരഹിത ഭവന വായ്പയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഉമർഫൈസി മുക്കം അധ്യക്ഷത വഹിച്ചു. ഇ യാക്കൂബ് ഫൈസി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി എം ഹമീദ് എന്നിവർ വിഷയാവതരണം നടത്തി. ബോർഡ് അംഗങ്ങളായ പി കെ മുഹമ്മദ് ഹാജി, ഹാരിസ് ബാഫഖി തങ്ങൾ, എം കെ ഹാമിദ്, ഒ പി ഐ കോയ, അബ്ദുൽ ലത്തീഫ് മൗലവി എന്നിവർ സംസാരിച്ചു.
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണം 9ന്
സ്പെഷ്യൽ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ ഒമ്പതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നു. കണ്ണൂർ മണ്ഡലത്തിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 86ാം നമ്പർ ബൂത്തിൽ രാവിലെ 9.40ന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എയും അഴീക്കോട് മണ്ഡലത്തിൽ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിലെ 152 ാം നമ്പർ ബൂത്തിൽ രാവിലെ 11 മണിക്ക് മേയർ അഡ്വ.ടി ഒ മോഹനനും ഔദ്യോഗിക പ്രസിദ്ധീകരണം നിർവഹിക്കും.
ജില്ലാ ആശുപത്രിയിൽ വാക് ഇൻ ഇന്റർവ്യൂ
ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ പദ്ധതി പ്രകാരം ഡയാലിസിസ് ടെക്നീഷ്യൻ ആർ എസ് ബി വൈ/കെ എ എസ് പി പദ്ധതി പ്രകാരം ഫാർമസിസ്റ്റ് തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പി എസ് സി അംഗീകൃത ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജിയാണ് ഡയാലിസിസ് ടെക്നീഷ്യന്റെ യോഗ്യത. ഇന്റർവ്യൂ നവംബർ 14ന് രാവിലെ 10 മണി.
ഫാർമസിസ്റ്റ് തസ്തികയിലേക്ക് പ്ലസ്ടു/വി എച്ച് എസ് സി, ഡിപ്ലോമ ഇൻ ഫാർമസി/ ബി ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഇന്റർവ്യൂ നവംബർ 15ന് രാവിലെ 10 മണിക്ക്.
താൽപര്യമുള്ളവർ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ സഹിതം അതത് ദിവസം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി+ എം എസ് ഓഫീസ്-മൂന്ന് മാസം), ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് (ആറ് മാസം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിംഗ് (ഏഴ് മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് (എട്ട് മാസം) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ് എസ് എൽ സി/പ്ലസ്ടു/ഡിഗ്രി/പി ജി. താൽപര്യമുള്ളവർ തളിപ്പറമ്പ് കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0460 2205474, 9072592458.
സൗജന്യമത്സര പരീക്ഷാ പരിശീലനം
ഭിന്നശേഷിക്കാരുടെ സമഗ്ര തൊഴിൽ പുനരധിവാസം ലക്ഷ്യമിട്ടുള്ള കൈവല്യ പദ്ധതി പ്രകാരം ഉദ്യോഗാർഥികൾക്ക് 35 ദിവസത്തെ സമഗ്ര മത്സര പരീക്ഷാ പരിശീലനം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നവംബർ അവസാന വാരം തുടങ്ങും. താൽപര്യമുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ ജില്ലയിലെ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നവംബർ 15നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700831.
പി എസ് സി ഇന്റർവ്യൂ 16ന്
ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്-മലയാളം മാധ്യമം-ഫസ്റ്റ് എൻസിഎ-എസ് സി-327/2021) തെരഞ്ഞെടുപ്പിനായി 2022 ആഗസ്റ്റ് 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി നവംബർ 16ന് ജില്ലാ പി എസ് സി ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയും മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖയും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോൺ: 0497 2700482.
ഏകദിന സെമിനാർ
കണ്ണൂർ കയർ പ്രൊജക്ട് ഓഫീസ് 'കയർ ഭൂവസ്ത്ര വിതാനം ഉപയോഗവും സാധ്യതകളും' എന്ന വിഷയത്തിൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്ത് അംഗങ്ങളെ പങ്കെടുപ്പിച്ച് ഏകദിന സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് പി വി വത്സല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം വി അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു.
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ കെ ഉല്ലാസൻ, കയർഫെഡ് മാർക്കറ്റിങ് പ്രതിനിധി എം പി സനൂപ് എന്നിവർ ക്ലാസെടുത്തു. പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം ഉണ്ണികൃഷ്ണൻ, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പ്രാർഥന, രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷൈമ, കണ്ണൂർ കയർ പ്രൊജക്ട് ഓഫീസർ കെ രാധാകൃഷ്ണൻ, ബ്ലോക്ക് ജോയിന്റ് ബി ഡി ഒ ടി വി പ്രകാശൻ എന്നിവർ സംസാരിച്ചു.
ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി പരിശീലനം
തളിപ്പറമ്പ് കാഞ്ഞിരങ്ങാട് റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് 30 ദിവസത്തെ ഫോട്ടോഗ്രാഫി ആൻഡ് വീഡിയോഗ്രാഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20. ക്ലാസുകൾ നവംബർ അവസാന വാരം തുടങ്ങും. ഫോൺ: 0460 2226573.
ആട് വളർത്തൽ പരിശീലനം
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 15,16 തീയതികളിൽ ആട് വളർത്തലിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ നവംബർ 14നകം 0497 2763473 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.
റീ ടെണ്ടർ
എടക്കാട് അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസ് ഉപയോഗത്തിനായി 2022 ഡിസംബർ ഒന്നു മുതൽ 2023 നവംബർ 30 വരെ ടാക്സി പെർമിറ്റുള്ള ജീപ്പ്/കാർ വാടകക്ക് നൽകാൻ തയ്യാറുള്ളവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. നവംബർ 22ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2852100.
സംരഭകത്വ ശിൽപശാല
കണ്ണൂർ കോർപറേഷൻ പരിധിയിലെ നവാഗത സംരഭകർക്കായി, വ്യവസായ വകുപ്പ് സംരഭക ശിൽപശാല സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പ് മുഖേന നൽകുന്ന വായ്പകൾ, സബ്സിഡികൾ, ഗ്രാന്റുകൾ, കച്ചവട സംരഭത്തിലേക്കായി കേരള സർക്കാരിന്റെ കെൽസ് വായ്പ, ലൈസൻസിനുള്ള കെ സ്വിഫ്റ്റ് എന്നിവയെ കുറിച്ചുള്ള സംരഭകത്വ ശിൽപശാല നവംബർ ഒമ്പത് രാവിലെ 10 മണിക്ക് കോർപറേഷൻ കൗൺസിൽ ഹാളിൽ നടക്കും. ഫോൺ 9447772638
വൈദ്യുതി മുടങ്ങും
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ കുടിയാന്മല അപ്പർ, കവര പ്ലാവ്, കനകക്കുന്ന്, തുരുമ്പി, കൊട്ടച്ചോല, മഞ്ഞുമല എന്നിവിടങ്ങളിൽ നവംബർ ഒമ്പത് ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ റിലയൻസ് ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ ഒമ്പത് ബുധൻ രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12 മണി വരെയും വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. വൊഡാഫോൺ കോട്ടൂർ ട്രാൻസ്ഫോർമർ പരിധിയിൽ 12 മണി മുതൽ 2.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചെങ്ങളായി, ചെമ്പിലേരി എന്നിവിടങ്ങളിൽ നവംബർ ഒമ്പത് ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചാത്തൻപാറ ട്രാൻസ്ഫോമർ പരിധിയിൽ നവംബർ ഒമ്പത് ബുധൻ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാടായി ഇലക്ട്രിക്കൽ സെക്ഷനിലെ മാട്ടൂൽ മുനീർ മോട്ട, ഫൈബർ, അബ്ബാസ് പീടിക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ ഒമ്പത് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.