പി ആർ ഡി വാർത്തകൾ
November 5 | 06:28 AM
കയര്‍ ഭൂവസ്ത്ര ബോധവത്ക്കരണ സെമിനാര്‍
കണ്ണൂര്‍ കയര്‍ പ്രൊജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കയര്‍ ഭൂവസ്ത്ര വിതാനം ഉപയോഗവും സാധ്യതകളും എന്ന വിഷയത്തില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലന് അധ്യക്ഷത വഹിച്ചു. കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യതകളെ കുറിച്ച് കയര്‍ പ്രൊജക്ട് ഓഫീസര്‍ കെ രാധാകൃഷ്ണന്, തൊഴിലുറപ്പ് പദ്ധതിയിലൂടെ കയര്‍ ഭൂവസ്ത്രം എങ്ങിനെ നടപ്പാക്കാം എന്ന വിഷയത്തില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ജോയന്റ് ബി ഡി ഒ കെ സി രജിത എന്നിവര്‍ ക്ലാസെടുത്തു. കയര്‍ പ്രൊജക്ട് ഓഫീസ് അസി.രജിസ്ട്രാര്‍ പി സതീഷ് കുമാര്‍, എടക്കാട് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ രജീഷ് അര് നാഥ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്കിന് കീഴിലുള്ള ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ സെമിനാറില്‍ പങ്കെടുത്തു.
താലൂക്ക് തല പരിശീലനം
തലശ്ശേരി താലൂക്ക് പരിധിയിലെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇലക്ഷന് ഐഡി അപേക്ഷകള്‍, തിരുത്തലുകള്‍, ഭൂമി തരംമാറ്റല്‍, മറ്റ് വില്ലേജ് സേവനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച പരിശീലനം സംഘടിപ്പിച്ചു. തലശ്ശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ഇലക്ഷന് ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സീനിയര്‍ ക്ലര്‍ക്ക് സജിത്ത്, കൂത്തുപറമ്പ് വില്ലേജ് ഓഫീസര്‍ ഷൈജു എന്നിവര്‍ ക്ലാസെടുത്തു. അക്ഷയ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ വി ബിജുമോന്, പി സിമി, നിത്യ എന്നിവര്‍ സംസാരിച്ചു.
ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2/ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2 (039/2020) തസ്തികയിലേക്ക് പി എസ് സി 2022 ജൂണ്‍ നാലിന് നടത്തിയ ഒ എം ആര് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
സപ്ലിമെന്ററി: അപേക്ഷ ക്ഷണിച്ചു
കയ്യൂര്‍ ഗവ.ഐ ടി ഐയില്‍ നിന്ന് 2014 മുതല്‍ 2017 വരെ സെമസ്റ്റര്‍ സമ്പ്രദായത്തിലും 2018 മുതല്‍ വാര്‍ഷിക സമ്പ്രദായത്തിലും പ്രവേശനം നേടി പരീക്ഷ എഴുതി പരാജയപ്പെട്ട ട്രെയിനികളില്‍ നിന്നും സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബര്‍ ഒമ്പതിന് വൈകീട്ട് അഞ്ചിനകം ഐടിഐ യില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0467 2230980.
തീയ്യതി നീട്ടി
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗത്വം എടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാനുള്ള തീയ്യതി നവംബര്‍ 30 വരെ നീട്ടി. അപേക്ഷയോടൊപ്പം അംഗത്വ കാര്‍ഡ്, ഇതുവരെ ക്ഷേമനിധിയില്‍ അംശദായം അടച്ച രസീത്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, കുട്ടിയുടെ എസ് എസ് എല്‍ സി ബുക്ക്, അംഗത്തിന്റെ ബാങ്ക് പാസ് ബുക്ക്, വിജയിച്ച പരീക്ഷയുടെ മാര്‍ക്ലിസ്റ്റ് എന്നിവയുടെ പകര്‍പ്പും വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും ഹാജരാക്കണം. ഫോണ്‍: 0497 2970272
ഓംബുഡ്സ്മാന് സിറ്റിംഗ് നടത്തി
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാനും തീര്‍പ്പ് കല്‍പ്പിക്കാനും ജില്ലാ ഓംബുഡ്സ്മാന് കെ എം രാമകൃഷ്ണന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സിറ്റിങ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സിറ്റിങില്‍ മൂന്ന് പരാതികള്‍ ലഭിച്ചു. ആറളം ഗ്രാമപഞ്ചായത്തിലെ പൂര്‍ത്തികരിച്ച പ്രവൃത്തികളുടെ ഫയലുകളും പരിശോധിച്ചു. കണ്ടെത്തിയ പോരായ്മ പരിഹരിക്കാന്‍ നിര്‍ദേശവും നല്കി. ബി ഡി ഒ അബ്രഹാം തോമസ്, ജോയിന്റ് ബി ഡി ഒമാരായ പി ദിവാകരന്, ടി വി രഘുവരന്, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അബ്ദുള്ള, അസി. എഞ്ചിനീയര്‍ ജോയി ശ്രീധര്‍, തൊഴിലുറപ്പ് പദ്ധതി ജീവനക്കാരികളായ ഗീതു പ്രകാശ്, കെ പ്രഭിഷ, കെ വി വനീഷ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് തില്ലങ്കേരി പഞ്ചായത്തിലെ പൂമരത്തെ തൊഴിലുറപ്പ് പ്രവൃത്തി സ്ഥലം ഓംബുഡ്സ്മാന് സന്ദര്‍ശിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി കെ രതീഷ്, വാര്‍ഡ് അംഗം പി ഡി മനീഷ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
എസ് സി പ്രമോട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മലപ്പട്ടം, ന്യൂമാഹി, തൃപ്പങ്ങോട്ടൂര്‍, പന്ന്യന്നൂര്‍, കൊട്ടിയൂര്‍, കതിരൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ എസ് സി പ്രമോട്ടര്‍മാരെ നിയമിക്കുന്നു. താല്പര്യമുള്ളവര് നവംബര്‍ 15ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷന് അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. പ്ലസ്ടു ആണ് യോഗ്യത. അതത് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകര്‍. പ്രായം 18നും 30നും ഇടയില്‍. താല്പര്യമുള്ളവര് നേറ്റിവിറ്റി/റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, എസ് എസ് എല്‍ സി, പ്ലസ്ടു, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം.
കല്ലുമ്മക്കായ വിത്ത് ശേഖരണം: അപേക്ഷ ക്ഷണിച്ചു
കല്ലുമ്മക്കായ കൃഷിക്കായി വിത്ത് ശേഖരിക്കാന്‍ താല്പര്യമുള്ളവര് ജില്ലാ ഫിഷറീസ് ഓഫിസര്‍ക്ക് നവംബര്‍ 10നകം അപേക്ഷ നല്‍കണം. മത്സ്യ തൊഴിലാളി സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ എന്നിവര്‍ക്കാണ് അവസരം. ശേഖരിക്കുന്ന വിത്തിന്റെ തൂക്കം, വലിപ്പം, വില്പനയിലൂടെ ലഭിച്ച തുക എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
മദ്രസാ ബോര്‍ഡ്: ഭാരവാഹി യോഗം നവംബര്‍ എട്ടിന്
സംസ്ഥാത്തെ മുഴുവന്‍ മദ്രസ അധ്യാപകരെയും ക്ഷേമനിധിയുടെ ഭാഗമാക്കുന്നതിന് ജില്ലയില്‍ സംഘടിപ്പിക്കുന്ന മദ്രസാ ബോര്‍ഡുകളുടെ ജില്ലാ/റെയിഞ്ച് ഭാരവാഹികളുടെ യോഗം നവംബര്‍ എട്ടിന് 11 മണിക്ക് ചേരും. താഴെ ചൊവ്വ സുന്നി സെന്ററില്‍ ചേരുന്ന യോഗത്തില്‍ ജില്ലയിലെ എല്ലാ ഭാരവാഹികളും പങ്കെടുക്കണമെന്ന് ബോര്‍ഡ് ചെയര്മാന് എം പി അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. ഫോണ്‍: 0495 2966577.
അപേക്ഷ ക്ഷണിച്ചു
മുണ്ടയാട് മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ചിക് സെക്സര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: വി എച്ച് എസ് സിയില്‍ പ്രത്യേക വിഷയമായുള്ള ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് വിത്ത് പൗള്‍ട്രി ഹസ്ബെന്ററി. താല്പര്യമുള്ളവര് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജില്ലാ മൃഗ സംരക്ഷണ ഓഫീസ്, ജില്ലാ വെറ്ററിനറി കേന്ദ്രം ക്യാമ്പസില്‍ നവംബര്‍ ഏഴിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചക്ക് ഹാജരാവണം. ഫോണ്‍: 0497 2700267.
തെയ്യം ഡാറ്റാ ബാങ്ക്; വിവര ശേഖരണം നടത്തുന്നു
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തെയ്യം ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, ടൂറിസം ക്ലബ് വളണ്ടിയേഴ്സ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധസേന പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് തെയ്യം കലണ്ടര്‍ തയ്യാറാക്കുക.
തെയ്യം നടക്കുന്ന തീയതി, കാവുകളുടെ വിവരം, നടക്കുന്ന തെയ്യങ്ങളുടെ വിവരം, സമയം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 8590855255 എന്ന നമ്പറില്‍ വാട്ട്സപ്പ് ചെയ്യുകയോ theyyam@dtpckannur.com എന്ന ഇ-മെയില്‍, dtpckannur.com എന്ന വെബ്സൈറ്റ് എന്നിവ മുഖേനയോ നല്‍കാം. ഡിടിപിസി ഓഫീസില്‍ നേരിട്ടും വിവരങ്ങള്‍ നല്‍കാം. ഫോണ്‍ 0497 2706336, 2960336.
സേഫ് പദ്ധതി; തീയതി നീട്ടി
പട്ടികജാതി വിഭാഗങ്ങളുടെ ഭവനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന സേഫ് പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി നവംബര്‍ 11 വരെ നീട്ടിയതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
ഇലക്ഷന് ഐഡി ആധാര്‍ ലിങ്കിങ് ക്യാമ്പ്
ഇലക്ഷന് ഐഡി ആധാര്‍ വിവരങ്ങളുമായി ബന്ധിപ്പിക്കുന്ന 6ബി ലിങ്കിങ് പ്രവൃത്തിയുടെ ഭാഗമായി കണ്ണൂര്‍ ഒന്ന്, രണ്ട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന ബൂത്തുകളില്‍ നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. തീയതി, സമയം, ബൂത്തുകള്‍ എന്ന ക്രമത്തില്‍.
നവംബര്‍ അഞ്ച്-രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ-93, 94, 112, 113. ആറിന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ -83, 91, 92, 96, 97, 98, 99, 100, 104, 117, 118, 119 എന്നീ ബൂത്ത് പരിധിയിലെ വോട്ടര്‍മാര്‍ ആധാര്‍ കാര്‍ഡ്, ഇലക്ഷന് ഐ ഡി എന്നിവ സഹിതം ഹാജരാകണം.
മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സ
കെല്‍ട്രോണിന്റെ തലശ്ശേരി സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സിലേക്ക് തത്സമയ പ്രവേശനം തുടങ്ങി. ഫോണ്‍: 9947495335, 0490 2321888.
ജോബ് ഫെയര്‍; ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് ബന്ധമില്ല
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ നവംബര്‍ അഞ്ച് ശനിയാഴ്ച നടക്കുന്ന മെഗാ ജോബ് ഫെയറുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോ എംപ്ലോയബിലിറ്റി സെന്ററിനോ യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി യോഗം റദ്ദാക്കി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതി അംഗീകാരവുമായി ബന്ധപ്പെട്ട് നവംബര്‍ അഞ്ച് ശനി രാവിലെ 10.30ന് ചേരാന്‍ നിശ്ചയിച്ച ജില്ലാ ആസൂത്രണ സമിതി യോഗം റദ്ദാക്കിയതായി ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു. നവംബര്‍ ഏഴിന് രാവിലെ 10.30ന് നടത്താന്‍ തീരുമാനിച്ച ജില്ലാ ആസൂത്രണ സമിതി യോഗം മാറ്റമില്ലാതെ നടക്കും.
നവംബര്‍ ആറിന് വൈദ്യുതി നിയന്ത്രണം
അരീക്കോട് സബ്സ്റ്റേഷനില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നവംബര്‍ ആറ് ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവും.
വൈദ്യുതി മുടങ്ങും
മാടായി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാട്ടൂല്‍ പഞ്ചായത്ത് ഓഫീസ് മുതല്‍ അഴീക്കല്‍ വരെയുള്ള മുഴുവന്‍ ഭാഗങ്ങളിലും നവംബര്‍ അഞ്ചിന് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയും സഫ സ്കൂള്‍ മുതല്‍ ഗവ:ഹൈസ്കൂള്‍ വരെയുള്ള മുഴുവന്‍ ഭാഗങ്ങളിലും ഉച്ചക്ക് 12 മുതല്‍ വൈകീട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നാലു മുക്ക് മുതല്‍ കണിശന്‍ മുക്ക് വരെ നവംബര്‍ അഞ്ച് ശനി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തവിടിശ്ശേരി നോര്‍ത്ത് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ അഞ്ചിന് രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ നെല്ലിയാട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ അഞ്ചിന് രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പോലീസ് കോളനി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ അഞ്ചിന് രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് 2.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൃപാ നേഴ്സിങ്ങ് ഹോം, തളാപ്പ് മിക്സഡ് യു പി സ്കൂള്‍ പരിസരം, തളാപ്പ് വയല്‍, പോതിയോട്ട് കാവ്, പോത്തേരി ജിം, തളാപ്പ് അമ്പലം, അമ്പാടിമുക്ക്, പ്രേംജി അപാര്‍ട്മെന്റ്, ചിന്മയാ മിഷന് കോളജ്, എ കെ ജി ആശുപത്രി, ജോണ്‍ മില്‍ എന്നീ ഭാഗങ്ങളില്‍ നവംബര്‍ അഞ്ച് ശനി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും