പി ആർ ഡി അറിയിപ്പുകൾ
November 22 | 10:03 PM
ഭരണാനുമതി
എം വിജിൻ എം എൽ എയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി 11.49 ലക്ഷം രൂപ വിനിയോഗിച്ച് മാടായി ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 25 ലാപ്ടോപ് ഉൾപ്പെടെ ലാബ് സജ്ജീകരിക്കുന്ന പ്രവൃത്തിക്ക് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
നഴ്സ് നിയമനം
ആറളം ഗവ. ഹോമിയോ ആശുപത്രിയിൽ നഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ജി എൻ എം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നവംബർ 29ന് രാവിലെ 10 മണിക്ക് ആറളം ഗവ.ഹോമിയോ ആശുപത്രിയിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0490 2963311.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ.ഐ ടി ഐയിൽ നിന്ന് 2014 മുതൽ 2017 വരെ സെമസ്റ്റർ സമ്പ്രദായത്തിലും 2018 മുതൽ 2021 വരെ വാർഷിക സമ്പ്രദായത്തിലും പ്രവേശനം നേടി എഞ്ചിനീയറിങ് ഡ്രോയിങ്, പ്രാക്ടിക്കൽ സപ്ലിമെന്ററി പരീക്ഷ എഴുതാനുള്ള ട്രെയിനികൾക്ക് അപേക്ഷിക്കാം. '0230-Labour&Employment-00-800 Other Receipts-88- Other Items 'എന്ന ശീർഷകത്തിൽ 170 രൂപ ട്രഷറിയിൽ ഒടുക്കിയ ചലാൻ സഹിതം ഡിസംബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്കകം അപേക്ഷിക്കണം. ഫോൺ: 0497 2835183.
വനിതകൾക്ക് സൗജന്യ തയ്യൽ പരിശീലനം
തളിപ്പറമ്പ് കാഞ്ഞിരങ്ങാടെ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് 30 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കാസർകോട്, വയനാട്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. പ്രായപരിധി 18നും 45നും ഇടയിൽ. ബി പി എൽ റേഷൻ കാർഡിൽ പേരുള്ളവർ അല്ലെങ്കിൽ കുടുംബശ്രീ /എസ് എച്ച് ജി അംഗമോ കുടുംബശ്രീ /എസ് എച്ച് ജി അംഗത്തിന്റെ കുടുംബാംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് 30 ദിവസമെങ്കിലും ജോലി ചെയ്തവർ, താമസിച്ചു പഠിക്കുന്നവർ എന്നിവർക്ക് മുൻഗണന. ഫോൺ: 0460 2226573.
കെൽട്രോണിൽ കമ്പ്യൂട്ടർ കോഴ്സുകൾ
കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ് വെബ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, വീഡിയോ ആന്റ് ഓഡിയോ എഡിറ്റിങ്, ടുഡി, ത്രീ ഡി അനിമേഷൻ, വേഡ് പ്രൊസസിങ് ആൻഡ് ഡാറ്റാ എൻട്രി എന്നിവയാണ് കോഴ്സുകൾ. താൽപര്യമുള്ളവർ തളിപ്പറമ്പ് നഗരസഭ ബസ്സ്റ്റാന്റ് കോംപ്ലക്സിലെ കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0460 2205474, 0460 2954252.
ബദൽ ഉൽപ്പന്ന ഡിജിറ്റൽ ഡയറക്ടറി
പ്ലാസ്റ്റിക് മുക്ത ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ഹരിത കേരള മിഷൻ ജില്ലയിലെ ബദൽ ഉൽപ്പന്ന നിർമ്മാതക്കളുടെയും ഹോൾസെയിൽ വിതരണക്കാരുടെയും ഡിജിറ്റൽ ഡയറക്ടറി തയ്യാറാക്കുന്നു. വിവിധ തുണി സഞ്ചികൾ, പേപ്പർ ബാഗുകൾ, പാള പ്ലെയ്റ്റ്, പാള സ്പൂൺ, സ്റ്റീൽ പാത്രങ്ങൾ, സെറാമിക് പാത്രങ്ങൾ, ഫൈബർ പാത്രങ്ങൾ, കടലാസ് പേന, ബാംബു മാറ്റ്സ്, ചണം ബാഗുകൾ, കാർഡ് ബോർഡ് ഉൽപ്പന്നങ്ങൾ, മൺ ഗ്ലാസുകൾ, മൺ പാത്രങ്ങൾ, മുള കൊട്ടകൾ, മര കൈയിലുകൾ തുടങ്ങിയവ നിർമ്മിക്കുന്നതോ മൊത്ത വിതരണം നടത്തുന്നതോ ആയ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഡയറക്ടറി തയ്യാറാക്കുന്നത്. താൽപര്യമുള്ളവർ സ്ഥാപനങ്ങളുടെ പേര്, ഉൽപ്പന്നത്തിന്റെ പേര്, മേൽവിലാസം, വെബ്സൈറ്റ് വിലാസം, സ്ഥാപനത്തിന്റെ ഫോൺ നമ്പർ, എന്നിവ ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർക്ക് hkmkannur@gmail.com എന്ന ഇ മെയിലിൽ അയക്കണം. ഫോൺ: 8129218246, 9188120335.
ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം 24ന്
കണ്ണൂർ ഗവ.ആയുർവേദ കോളേജിനോടനുബന്ധിച്ച് നിർമ്മിച്ച പുതിയ ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിന്റെ താഴത്തെ നിലയുടെ ഉദ്ഘാടനവും ഒന്നാം നിലയുടെ നിർമാണോദ്ഘാടനവും നവംബർ 24ന് നടക്കും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം പി വിശിഷ്ടാഥിതിയാകും.
ലോക ഭിന്നശേഷി ദിനാചരണം
ലോക ഭിന്നശേഷി ദിനാചരണം-ഉണർവ് 2022ന്റെ ഭാഗമായി ജില്ലയിലെ ഭിന്നശേഷിക്കാരിൽ നിന്നും കലാ കായിക മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. കലാ മത്സരങ്ങളിലും കായിക മത്സരങ്ങളിലും പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് നവംബർ 28ന് വൈകീട്ട് അഞ്ച് മണി വരെ pwddayknr@gmail.com എന്ന ഇ-മെയിൽ മുഖേനയും ജില്ലാ സാമൂഹ്യ നീതി ഓഫീസ് മുഖേനയും പേര് രജിസ്റ്റർ ചെയ്യാം. കായിക മത്സരങ്ങൾ ഡിസംബർ ഒന്നിനും കലാ മത്സരങ്ങൾ ഡിസംബർ മൂന്നിനും നടക്കും. ഫോൺ: 0497 2997811, 8281999015.
ഇ ടെണ്ടർ
ജില്ലാ ആശുപത്രിയിലെ ഫാർമസിയിലേക്ക് 2023 ജനുവരി മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്ക് ആവശ്യമായ പ്രിന്റ് ചെയ്ത മരുന്നു കവറുകൾ വിതരണം ചെയ്യുന്നതിന് നിർമ്മാതാക്കൾ, വിതരണ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ഇ ടെണ്ടർ ക്ഷണിച്ചു. നവംബർ 23ന് രാവിലെ 11 മണി മുതൽ www.etenders.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഡിസംബർ ഏഴിന് വൈകിട്ട് അഞ്ച് വരെ ടെണ്ടർ സമർപ്പിക്കാം.
അപേക്ഷ ക്ഷണിച്ചു
ജില്ലാ ആശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗം പാലിയേറ്റീവ് ട്രെയിനിങ് സെന്ററിൽ നടത്തുന്ന ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് നഴ്സിങിന് അപേക്ഷ ക്ഷണിച്ചു. 45 ദിവസത്തെ കോഴ്സിന് ജി എൻ എം ഡിപ്ലോമ/ ബിഎസ്സി നഴ്സിങ് കോഴ്സ് പാസായിരിക്കണം. ഫീസ് 5000 രൂപ. അപേക്ഷ ഫോറം ജില്ലാ ആശുപത്രി സാന്ത്വന പരിചരണ വിഭാഗത്തിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബർ 28ന് വൈകിട്ട് നാല് മണിക്കകം ലഭിക്കണം.
ക്വട്ടേഷൻ
പെരിങ്ങോം ഗവ.കോളേജ് ഓഫീസിലേക്ക് യു പി എസ് ബാറ്ററി വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 30ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 04985 295440.
കെട്ടിട ലേലം
ഇരിക്കൂർ പോലീസ് സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനായുള്ള ലേലം ഡിസംബർ മൂന്നിന് രാവിലെ 11 മണിക്ക് ഇരിക്കൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കും. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30ന് വൈകീട്ട് അഞ്ച് മണി വരെ.
വൈദ്യുതി മുടങ്ങും
ഉളിക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ പൊയൂർകരി, കയനി, പരിക്കളം, തേർമല, തായ്കുണ്ഡം, കോടാപറമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ നവംബർ 23ന് രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും
ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ മുത്തപ്പൻ, പറശ്ശിനിക്കുളം, പറശ്ശിനി പാർക്ക്, വെൽ വ്യൂ, ദാസ് റസിഡൻസി, നവരത്നം, ശ്രീശൈലം, ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 23ന് രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും സർവീസ് സ്റ്റേഷൻ ഓറിയന്റൽ പ്ലാസ്റ്റിക്, അരുണ വുഡ്, എലൈറ്റ് വുഡ്, വെസ്റ്റേൺ ഇൻഡസ്ട്രീസ്, കുഴിച്ചാൽ, ആയുർവേദം, അമ്മയും കുഞ്ഞും ഹോസ്പിറ്റൽ, തവളപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കരിപോട് ട്രാൻസ്ഫോമർ പരിധിയിൽ നവംബർ 23 ബുധൻ രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ എരമം നോർത്ത്, എൽ പി സ്കൂൾ, എരമം സൗത്ത്, ഉള്ളൂർ, ട്രാൻസ്ഫോർമർ എന്നിവിടങ്ങളിൽനവംബർ 23ന് രാവിലെ 8 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ വെള്ളപന്തൽ, ചാത്തൻമുക്ക്, ബാബുപീഠിക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 23ന് രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 2:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.