ഉദ്യോഗ് 2022 മെഗാ ജോബ് ഫെസ്റ്റ്; പി ആർ ഡി അറിയിപ്പുകൾ
November 24 | 11:47 PM
ഉദ്യോഗ് 2022 മെഗാ ജോബ് ഫെസ്റ്റ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ നവംബർ 27ന് ഉദ്യോഗ് 2022 മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ രാവിലെ ഒമ്പതിന് രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയാവും. എഞ്ചിനീയറിങ്, ഐ ടി, ഓട്ടോമൊബൈൽ, ഫിനാൻസ്, കൺസ്ട്രക്ഷൻ, സെയിൽസ്, മാനേജ്മെന്റ് തുടങ്ങി വിവിധ മേഖലകളിലെ 1200ലധികം തൊഴിലവസരങ്ങളാണുള്ളത്. മേളയിൽ കേരളത്തിനകത്തും പുറത്തുമുള്ള നാൽപതിലേറെ സ്ഥാപനങ്ങൾ പങ്കെടുക്കും. ഉദ്യോഗാർഥികൾക്ക് https://forms.gle/V2Ha77JTI8Hz1Jn97 മുഖേന രജിസ്റ്റർ ചെയ്യാം. ഫോൺ: 0497 2700831, 6282942066.
തത്സമയ പ്രവേശനം
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ എംടെക് ഒന്നാം വർഷ എഞ്ചിനീയറിങ് കോഴ്സിൽ ഒഴിവുളള ബ്രാഞ്ചുകളിലേക്ക് നവംബർ 28ന് തത്സമയ പ്രവേശനം നടത്തും. അർഹരായവർ രാവിലെ 11 മണിക്കകം രജിസ്റ്റർ ചെയ്ത് കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2780226. വെബ്സൈറ്റ്: www.gcek.ac.in
തൊഴിലധിഷ്ഠിത കോഴ്സുകൾ
കണ്ണൂർ ഗവ.ഐ ടി ഐയിൽ ഐ എം സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ക്വാളിറ്റി കൺട്രോൾ, ഡിപ്ലോമ ഇൻ ഓയിൽ ആന്റ് ഗ്യാസ് ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് എസ് എസ് എൽ സി, പ്ലസ്ടു, വി എച്ച് എസ് ഇ, ഡിഗ്രി, ബി ടെക്ക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 8301098705.
കമ്പ്യൂട്ടർ കോഴ്സുകൾ
ജില്ലയിലെ സി ഡിറ്റിന്റെ പഠന കേന്ദ്രത്തിൽ തുടങ്ങുന്ന കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിസിഎ, ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ മാനേജ്മെന്റ്, ഡി ടി പി, ഓഫീസ് ഓട്ടോമേഷൻ, ഡാറ്റാ എൻട്രി, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, എം എസ് ഓഫീസ്, ടാലി എന്നീ കോഴ്സുകൾക്ക് എസ് എസ് എൽ സിയാണ് മിനിമം യോഗ്യത. എസ് സി, എസ് ടി, ബി പി എൽ വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 9947763222
പാഠ്യപദ്ധതി പരിഷ്ക്കരണ ചർച്ച നടത്തി
അനൗപചാരിക വിദ്യാഭ്യാസ രംഗത്തെ പാഠ്യപദ്ധതി പരിഷ്ക്കരണം സംബന്ധിച്ച് സാക്ഷരതാ മിഷൻ സംഘടിപ്പിച്ച ചർച്ച ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷാജു ജോൺ അധ്യക്ഷനായി. ടി വി ശ്രീജൻ, വി ആർ വി ഏഴോം, കെ കെ രവി മാസ്റ്റർ, നിഖിൽ മാസ്റ്റർ, സന്ധ്യ സുകുമാരൻ, പി ഷൈമ തുടങ്ങിയവർ സംസാരിച്ചു.
വൈദ്യുതി മുടങ്ങും
വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ജവഹർ, വെള്ളൂർ ബാങ്ക്, ജനത, ജന്റ്സ് ക്ലബ്, കാറമേൽ മുച്ചിലോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 25ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെ വൈദ്യൂതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കാവുമ്പായി പാലം ഭാഗത്ത് നവംബർ 25ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ചേപ്പായികോട്ടം, പേരുൽ ഹെൽത്ത് സെന്റർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 25 വെള്ളി രാവിലെ എട്ട് മുതൽ 10 മണി വരെയും മാതമംഗലം സോമിൽ, പേരുൽ റോഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഒരു മണി വരെയും ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പ്രൈം ക്രഷർ, മലബാർ ക്രഷർ, ജെ ബി എസ് കോളേജ്, വട്ടയാട്, സുവിശേഷപുരം, വൈറ്റ് കോൾ, റസിയ ഇന്റർലോക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഞെക്ലി ട്രാൻസ്ഫോമർ പരിധിയിൽ നവംബർ 25 വെള്ളി രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ മണ്ണം കുണ്ട്, തോട്ടം, പുറഞ്ഞാണ്, പറഞ്ഞാണ് ടവർ, നരിയൻ മാവ്, മിൽ, കരയത്തുംചാൽ, കരയത്തുംചാൽ ടവർ, വെളിയനാട്, കോട്ട എന്നിവിടങ്ങളിൽ നവംബർ 25ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.