സംരംഭകർക്ക് വായ്പ; പി ആർ ഡി അറിയിപ്പുകൾ
November 11 | 04:58 AM
വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ്
കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം. 2021-2022 അധ്യയന വർഷം ബിരുദ, ബിരുദാനന്തര, പ്രൊഫഷണൽ കോഴ്സുകളിൽ 60 ശതമാനത്തിൽ കുറയാതെ മാർക്ക് വാങ്ങിയവർക്കാണ് യോഗ്യത. ക്ഷേമനിധി അംഗത്തിന്റെ അപേക്ഷയോടൊപ്പം അംഗത്വ രജിസ്ട്രേഷന്റെ കോപ്പി, സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക് കോപ്പി, മാർക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. അപേക്ഷ ജില്ലാ ഓഫീസിൽ സ്വീകരിക്കുന്ന അവസാന തീയ്യതി നവംബർ 30. ഫോൺ: 0497 2706806.
കരിയർ ഗൈഡൻസ് പരിശീലനം
എസ് എസ് എൽ സി, പ്ലസ്ടു, ബിരുദ തലത്തിൽ പഠിക്കുന്ന ജില്ലയിലെ ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏകദിന കരിയർ ഗൈഡൻസ് പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ന്യൂനപക്ഷ പ്രാതിനിധ്യമുള്ള സ്കൂൾ/ കോളേജ് പ്രിൻസിപ്പൽമാർ നവംബർ 14നകം കലക്ടറേറ്റ് എച്ച് സെക്ഷനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700645.
പട്ടയം അപേക്ഷ തീർപ്പാക്കുന്നു
കൂത്തുപറമ്പ് ലാൻഡ് ട്രിബ്യൂണലിൽ നിലവിലുള്ള പട്ടയ അപേക്ഷകളിൽ അപേക്ഷകർ നേരിട്ട് രേഖകൾ ഹാജരാക്കിയാൽ അവ പ്രത്യേക വിചാരണയിലൂടെ തീർപ്പാക്കുമെന്ന് കൂത്തുപറമ്പ് സ്പെഷ്യൽ തഹസിൽദാർ (എൽ ആർ) അറിയിച്ചു. കൂത്തുപറമ്പ് ലാൻഡ് ട്രിബ്യൂണലിൽ പട്ടയത്തിന് അപേക്ഷിച്ചവർ രേഖകൾ സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം. രേഖകൾ നേരിട്ട് ഹാജരാക്കുന്ന തീയതി മുൻഗണന തീയതിയായി പരിഗണിക്കും. ഫോൺ : 04902365095
സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കാം
ലിഫ്റ്റ്/എസ്കലേറ്റർ പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ലൈസൻസ് പുതുക്കാം. 3310 രൂപ ഫീസടച്ച് 2023 ഫെബ്രവരി ഒമ്പതിനകം അപേക്ഷ നൽകണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറിൽ നിന്ന് ഊർജ്ജീകരണാനുമതി /ലൈസൻസ് നേടി പുതുക്കാത്തവർ ഈ സൗകര്യം ഉപയോഗിക്കണം. സമയപരിധിക്ക് ശേഷവും ലൈസൻസ് പുതുക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു ഫോൺ : 04972999201
കൃഷിദർശൻ: കർഷകർക്ക് പരാതി നൽകാം
തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ നവംബർ 22ന് ആരംഭിക്കുന്ന കൃഷി വകുപ്പ് മന്ത്രിയുടെ ബ്ലോക്ക്തല കർഷക സമ്പർക്ക പരിപാടി കൃഷിദർശന്റെ ഭാഗമായി കർഷകർക്ക് പരാതികൾ സമർപ്പിക്കാം. ബ്ലോക്ക് പരിധിയിലുള്ളവർക്ക് നവംബർ 17 വരെ കൃഷിഭവനുകളിൽ നേരിട്ടോ www.aims.kerala.gov.in, www.aimnsew.kerala.gov.in എന്നിവ വഴി ഓൺലൈനായോ പരാതി നൽകാം. എഴുതി തയ്യാറാക്കിയ പരാതികൾ ഓൺലൈനിൽ അപ് ലോഡ് ചെയ്യാം.
മൃഗചികിത്സക്കായി നിയമനം
വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പേരാവൂർ, കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്തുകളിൽ കരാറടിസ്ഥാനത്തിൽ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന് താൽപര്യമുള്ളവർ കെവിസി രജിസ്ട്രേഷൻ, ബിരുദം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ 15ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് ജില്ലാ വെറ്ററിനറി ഓഫീസിൽ ഹാജരാകണം. ഫോൺ: 04972700267.
വിദ്യാകിരണം: 15 വരെ അപേക്ഷിക്കാം
ഒന്നാം ക്ലാസ് മുതൽ പിജി വരെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുള്ള ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് വിദ്യാകിരണം സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നവംബർ 15 വരെ നീട്ടി. അർഹരായവർക്ക് www.swd.kerala.gov.in എന്ന വെബ് സൈറ്റിലെ സുനീതി പോർട്ടൽ വഴി (suneethi.sjd.kerala.gov.in) അപേക്ഷിക്കാമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഫോൺ: 0497 2997811, 8281999015.
നാഷണൽ അപ്രന്റിസ്ഷിപ്പ് മേള 14ന്
വിവിധ ഐ ടി ഐ ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങൾക്ക് കണ്ണൂർ ഗവ.വനിത ഐ ടി ഐയിൽ നവംബർ 14ന് നടക്കുന്ന പ്രധാനമന്ത്രി നാഷണൽ അ്രപന്റിസ്ഷിപ്പ് മേളയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ കണ്ണൂർ ആർ ഐ സെന്ററിൽ ലഭിക്കും. ഫോൺ: 0497 2704588. ഇ മെയിൽ: ricentrekannur@gmail.com
ഗതാഗത നിയന്ത്രണം
കീഴ്മാടം-കല്ലിക്കണ്ടി റോഡിൽ വയൽപീടിക മുതൽ കല്ലിക്കണ്ടി വരെയുള്ള ഭാഗങ്ങളിൽ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നവംബർ 11 മുതൽ 18 വരെ നിയന്ത്രണം ഏർപ്പെടുത്തി. കീഴ്മാടം ഭാഗത്ത് നിന്നുള്ള ബസുകൾക്ക് വയൽപീടിക വരെയും കല്ലിക്കണ്ടി ഭാഗത്ത് നിന്നുള്ളവക്ക് കടവത്തൂർ വരെയും ഷട്ടിൽ സർവീസ് നടത്താം. ലോറിയും ലൈറ്റ് മോട്ടോർ വാഹനങ്ങളും പാനൂർ വഴി കല്ലിക്കണ്ടി, കടവത്തൂർ ഭാഗങ്ങളിലേക്ക് പോകണമെന്ന് കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ക്വട്ടേഷൻ
തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിലെ സുവോളജി വിഭാഗം ലബോറട്ടറിയിലേക്ക് സ്പെസിമെൻ വാങ്ങാൻ ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 14ന് വൈകീട്ട് അഞ്ച് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0490 2346027.
ടെണ്ടർ
കണ്ണൂർ ആർ എം എസ്-തളിപ്പറമ്പ്-കരിമ്പം റൂട്ടിൽ കരാർ അടിസ്ഥാനത്തിൽ തപാൽ കൊണ്ടുപോകാനുള്ള കമേഴ്സ്യൽ വാഹനത്തിനായി ഓൺലൈൻ ടെണ്ടർ ക്ഷണിച്ചു. https://gem.gov.in ൽ നവംബർ 25ന് ഉച്ചക്ക് രണ്ട് മണിക്കകം ടെണ്ടർ ലഭിക്കണം. ഫോൺ: 04972708125.
സംരംഭകർക്ക് വായ്പ
പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതി പ്രകാരം നാളികേര മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉൾപ്പെടെ ഭക്ഷ്യാധിഷ്ഠിത വ്യവസായ യൂണിറ്റ് തുടങ്ങാനുള്ള വായ്പക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര മൂലധന നിക്ഷേപത്തിന്റെ 35 ശതമാനം പരമാവധി 10 ലക്ഷം രൂപ സബ്സിഡി ലഭിക്കും. താൽപര്യമുള്ളവർ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 0497 2700928, 7994955713, 9495119027
ലേലം/ക്വട്ടേഷൻ
കൂത്തുപറമ്പ് ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിലെ ഔദ്യോഗിക വാഹനമായ കെ എൽ 09 എ 4517 നമ്പർ 1992 മോഡൽ മഹീന്ദ്ര ജീപ്പ് നവംബർ 25ന് ഉച്ചക്ക് 12 മണിക്ക് ഓഫീസിൽ ലേലം ചെയ്യും. ക്വട്ടേഷനുകൾ അന്നേ ദിവസം രാവിലെ 11 മണി വരെ സ്വീകരിക്കും. ഫോൺ: 0490 2363090.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ ആറളം, മയ്യിൽ, കോളയാട് പ്രീമെട്രിക് ഹോസ്റ്റലുകളിൽ നോൺ ഫ്യൂവൽ മോഡൽ സാനിറ്ററി നാപ്കിൻ ഡിസ്ട്രോയർ മെഷീൻ സ്ഥാപിക്കാൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 15ന് വൈകീട്ട് നാല് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2700357.
പി എസ് സി വിജ്ഞാപനം റദ്ദാക്കി
ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു-സെക്കന്റ് എൻസിഎ-എൽസി/എഐ-236/2022) തസ്തികയിലേക്ക് 2022 ജൂൺ 15ലെ ഗസറ്റ് വിജ്ഞാപന പ്രകാരം ഉദ്യോഗാർഥികൾ സ്വീകാര്യമായ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതിനാൽ ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടി റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
അംഗത്വം പുനഃസ്ഥാപിക്കാം
പത്രപ്രവർത്തക, പത്രപ്രവർത്തകേതര പെൻഷൻ പദ്ധതികളിൽ അംഗത്വം പുനഃസ്ഥാപിക്കാൻ അപേക്ഷിക്കാനുള്ളവർക്ക് നവംബർ 16നകം അപേക്ഷ നൽകാമെന്ന് ഐപിആർഡി റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
വൈദ്യുതി മുടങ്ങും
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചിലക്, താലൂക്ക് ആശുപത്രി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 11 വെള്ളി രാവിലെ 8.30 മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
മാടായി ഇലക്ട്രിക്കൽ സെക്ഷനിലെ മാടായി സെയ്ദാർ പള്ളി, തഖ്വ പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 11 വെള്ളി രാവിലെ എട്ട് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ മരക്കാർക്കണ്ടി, ഗോപാലൻകട, വെത്തിലപ്പള്ളി, കാക്കത്തോട്, നീർച്ചാൽ സ്കൂൾ, ആസാദ് റോഡ് എന്നിവിടങ്ങളിൽ നവംബർ 11 വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ മെപ്പൊയിൽ കാവ് ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 11 വെള്ളി രാവിലെ ഏഴ് മണി മുതൽ 11 വരെയും പ്രൈം മിനിസ്റ്റർ റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ ഉച്ചക്ക് 2.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ അരയാക്കണ്ടിപ്പാറ മുതൽ അയനിവയൽ വരെ നവംബർ 11 വെള്ളി രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക ഒരു മണി വരെ വൈദ്യുതി മുടങ്ങും.
ഫാർമസിസ്റ്റ് നിയമനം
കുന്നോത്തുപറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഗവ.അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 11 വെള്ളി രാവിലെ 11 മണിക്ക് കുന്നോത്തുപറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0490 2313266.