പി ആർ ഡി അറിയിപ്പുകൾ
November 2 | 05:26 AM
ജില്ലാ ആസൂത്രണ സമിതി യോഗം
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2022-23 വാർഷിക പദ്ധതി ഭേദഗതി അംഗീകാരം സംബന്ധിച്ച ജില്ലാ ആസൂത്രണ സമിതി യോഗം നവംബർ അഞ്ച്, ഏഴ് തീയതികളിൽ രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.
ജില്ലാതലയോഗം നാലിന്
സമഗ്രശിക്ഷ കേരളം കണ്ണൂർ നൈപുണി വികസന കേന്ദ്രം പദ്ധതി രൂപീകരണ ജില്ലാതല യോഗം നവംബർ നാലിന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിക്കും.
വാക് ഇൻ ഇന്റർവ്യൂ ഏഴിന്
ഫിഷിങ് ഹാർബറുകൾ കേന്ദ്രീകരിച്ച് റിസോഴ്സ് സ്ക്വാഡുകളെ തെരഞ്ഞെടുക്കുന്നതിന് നവംബർ ഏഴിന് രാവിലെ 11 മണിക്ക് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ഉള്ള മത്സ്യത്തൊഴിലാളികൾക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ ട്രെയിനിങ് പൂർത്തിയാക്കിയവരും കടലിൽ നീന്താൻ ക്ഷമതയുള്ളവരുമായിരിക്കണം. ഏതു സമയത്തും രക്ഷാ പ്രവർത്തനത്തിന് സന്നദ്ധത വേണം. ഉടമസ്ഥതയിൽ യാനവും എഞ്ചിനും രക്ഷാ പ്രവർത്തനത്തിന് ലഭ്യമാക്കാൻ തയ്യാറായിരിക്കണം. പ്രായം 20നും 45നും ഇടയിൽ. ഫോൺ: 0497 2731081.
ലെവൽക്രോസ് അടച്ചിടും
കൊവ്വപ്പുറം-കുന്നനങ്ങാട് റോഡിൽ കണ്ണപുരം, പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 255ാം നമ്പർ ലെവർക്രോസ് നവംബർ മൂന്ന് രാവിലെ എട്ട് മുതൽ 10ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി.ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം
ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം നവംബർ രണ്ട് ബുധൻ രാവിലെ 11 മണിക്ക് എ ഡി എമ്മിന്റെ ചേമ്പറിൽ ചേരും. കമ്മിറ്റി മുമ്പാകെ പരാതി സമർപ്പിച്ച പ്രവാസികൾ യേഗത്തിൽ പങ്കെടുക്കണമെന്ന് കൺവീനർ അറിയിച്ചു.
നാറ്റ്പാക് പരിശീലനം
സ്ഫോടക വസ്തുക്കൾ, എൽപിജി തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവർമാർക്കുള്ള ശാസ്ത്രീയ പരിശീലനം നവംബർ 10, 11, 12 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടക്കും. ഫോൺ: 0471 2779200, 9074882080.
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
എം ബി ബി എസ്, ബി ഡി എസ്, എഞ്ചിനീയറിങ്, ബി എസ്സി നഴ്സിങ്, എൽ എൽ ബി, പോളിടെക്നിക്, ഐ ടി ഐ എന്നീ കോഴ്സുകളിൽ സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച് പഠനം നടത്തുന്ന കേരള മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടുന്നവർക്ക് സർക്കാർ ഫീസിന് തുല്യമായ തുകയാണ് ധനസഹായമായി അനുവദിക്കുക. അപേക്ഷ ഫോറം www.kmtboard.in ൽ ലഭിക്കും. ഫോൺ: 0495 2966577, 9188230577.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
കണ്ണൂർ താലൂക്കിലെ കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കാൻ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാർ ദേവസ്വം ബോർഡിന്റെ www.malabardevaswom.kerala.gov.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബർ 15ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. ഫോൺ: 0490 2321818.
ക്വട്ടേഷൻ
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ സിവിൽ ഡിപ്പാർട്ട്മെന്റിലേക്ക് രണ്ട് എയർ കണ്ടീഷണർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 10ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
ടെണ്ടർ
ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിക്കായി പ്രതിമാസ ക്യാമ്പുകളുടെ വിവരങ്ങളടങ്ങിയ ബോർഡും മാനസികാരോഗ്യ ബോധവത്കരണ വിവരങ്ങളടങ്ങിയ ബോർഡും ജില്ലയിലെ എഫ് എച്ച് സി, പി എച്ച് സി, സി എച്ച് സി, ജി എച്ച്, ടി എച്ച് എന്നിവിടങ്ങളിൽ സ്ഥാപിക്കാനും അവ നിർമ്മിക്കാനുമുള്ള ടെണ്ടർ ക്ഷണിച്ചു. നവംബർ എട്ടിന് ഉച്ചക്ക് 12 മണി വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ ആശുപത്രിയിലെ ഡി എം എച്ച് പി ഓഫീസിൽ ലഭിക്കും.
ലേലം
കോടതി കുടിശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത മുണ്ടേരി അംശം ദേശത്തെ റി സ 68/2ൽ പെട്ട 17.61 ആർ ഭൂമി നവംബർ 29ന് രാവിലെ 11 മണിക്ക് മുണ്ടേരി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ കണ്ണൂർ താലൂക്കിലെ ആർ ആർ സെക്ഷനിലും മുണ്ടേരി വില്ലേജ് ഓഫീസിലും ലഭിക്കും.
അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള മെറിറ്റോറിയസ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ദേശീയ/ അന്തർദേശീയ സർവകലാശാലകളിലെ പ്രവേശനം ഉൾപ്പടെയുള്ള ചെലവുകൾക്ക് ധനസഹായം നൽകുന്ന പദ്ധതിയാണിത്. കോഴ്സിന് പോകുന്ന രാജ്യം/സ്ഥലം എന്നിവ പരിഗണിച്ച് കാലാകാലങ്ങളിൽ പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന സ്കീമിന് നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായി തുക അനുവദിക്കും. ദേശീയ സർവകാലാശാലകളിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചതും ഇ-ഗ്രാന്റ്സ് ലഭ്യമാകാത്ത വിദ്യാർഥികൾക്ക് വരുമാന പരിധി 2.50 ലക്ഷം രൂപയാണ്. മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയില്ല. അപേക്ഷ അതാത് ഗ്രാമപഞ്ചായത്തുകളിൽ നൽകണം. ഫോൺ: 0497 2700596.
ഗസ്റ്റ് അധ്യാപക നിയമനം
നടുവിൽ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ, ടിഎച്ച്എസ്എൽസിയുമാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, മറ്റു യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ നാലിന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്കായി ഹാജരാകണം. ഫോൺ: 9400006493.
ട്രെയിനികളെ നിയമിക്കുന്നു
മത്സ്യഫെഡ് ഔട്ട് ബോർഡ് മോട്ടോർ സർവീസ് സെന്ററിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഐ ടി ഐ, ഫിറ്റർ/ മെഷിനിസ്റ്റ് (വി എച്ച് എസ് ഇ അഭിലഷണീയം) യോഗ്യതയുള്ള യുവാക്കളെയാണ് പരിഗണിക്കുക. സ്റ്റൈപ്പന്റോടെ ആറ് മാസത്തേക്കാണ് നിയമനം. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ മത്സ്യഫെഡ് ഓഫീസിൽ നവംബർ ഏഴിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. ഫോൺ: 0497 2731257.
തയ്യൽത്തൊഴിലാളി അംഗത്വം പുനസ്ഥാപിക്കാം
തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലയിൽ അംശദായ കുടിശിക വന്ന് രണ്ടിലധികം തവണ അംഗത്വം നഷ്ട്ടപ്പെട്ട തയ്യൽ തൊഴിലാളികൾക്ക് അംഗത്വം പുനസ്ഥാപിച്ച് നൽകുന്നു. നവംബർ 30കം ബന്ധപ്പെട്ട രേഖകൾ സഹിതം ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2712284.
സൗജന്യ വെബിനാർ
കൊമേഴ്സ്, ഫിനാൻസ് എന്നീ വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്കും അവസാനവർഷ ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കും എന്റോൾഡ് ഏജന്റ് കോഴ്സ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് പദ്ധതിയിലൂടെ പഠിക്കാം. ഇതുമായി ബന്ധപ്പെട്ട് സൗജന്യ ഓൺലൈൻ വെബിനാർ നവംബർ മൂന്നിന് വൈകീട്ട് ഏഴ് മണിക്ക് നടക്കും. കോഴ്സിനെ കുറിച്ച് അറിയാൻ https://tinyurl.com/EAASAPKannur എന്ന ലിങ്ക് ഉപയോഗിച്ച് വെബിനറിൽ പങ്കെടുക്കാം. കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള ലിങ്ക്: https://tinyurl.com/EnrolledagntASAPKannur. കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov.in ൽ. ഫോൺ: 9495999661, 9495999708, 9495999692.
മസ്റ്ററിങ്ങിന് സൗകര്യം
കെ എസ് ആർ ടി സി ജില്ലാ ഓഫീസിന് കീഴിലുള്ള കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി യൂണിറ്റുകളിലെ സർവീസ്, ഫാമിലി പെൻഷൻകാർക്ക് നവംബർ ഏഴ് വരെ ബന്ധപ്പെട്ട യൂണിറ്റിൽ മസ്റ്ററിങ്ങിനുള്ള സൗകര്യം ലഭിക്കും. ഈ ദിവസങ്ങളിൽ യൂണിറ്റിൽ മസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ജില്ലാ ഓഫീസിൽ നവംബർ 30 വരെ മസ്റ്ററിങ്ങിനുള്ള സൗകര്യം ലഭിക്കും.
ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഉറുദു (336/2020) തസ്തികയിലേക്ക് 2021 നവംബർ 22ന് പി എസ് സി നടത്തിയ ഒ എം ആർ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
പരിശീലനം 4ന്
ജില്ലാ പഞ്ചായത്തും ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് സാക്ഷരത മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പത്താമുദയം സമ്പൂർണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതിയുടെ പരിശീലനം നവംബർ നാലിന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ അധ്യക്ഷത വഹിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻമാർ, കോർഡിനേറ്റർമാർ, പ്രേരക്മാർ എന്നിവർ പരിശീലനത്തിൽ പങ്കെടുക്കും. പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള ഡിജിറ്റൽ സർവ്വെ നവംബർ രണ്ടാം വാരത്തിൽ നടക്കും.
വൈദ്യുതി മുടങ്ങും
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കോട്ടൂർ, എയർടെൽ കോട്ടൂർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ രണ്ട് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെയും ചാല വെസ്റ്റ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴ് മുതൽ 11 മണി വരെയും ചാല ഗുരുമഠം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ ഉച്ചക്ക് 2.30വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
ആലക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ചപ്പാരപ്പടവ് പഞ്ചായത്ത് ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ രണ്ട് ബുധൻ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് 12 മണി വരയും തുയിപ്ര ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് മണി വകരയും, ശാന്തിഗിരി ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
പാനൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മനേക്കര ഷെൽട്ടർ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ രണ്ട് ബുധൻ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയും നിള്ളങ്ങൽ, മാക്കൂൽ പീടിക, മൊകേരി റോഡ്, ഐ കെ വി റോഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ നിടുവാലൂർ, സോമേശ്വരി, കാപ്പുങ്കര എന്നീ ഭാഗങ്ങളിൽ നവംബർ രണ്ട് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.