പൂപ്പാറ കൂട്ടബലാത്സംഗക്കേസ്: 2 പേർ കൂടി അറസ്റ്റിൽ
June 4 | 12:55 PM
ഇടുക്കി: പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ 2 പേര് കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാര്‍ യാദവ്, ഖേംസിംഗ് എന്നിവരാണ് അറസ്റ്റിലായത്. രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളില്‍ വച്ച് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചതായി സ്ഥിരീകരിച്ചിരുന്നു.
കൗണ്‍സിലിംഗില്‍ നല്കിയ മൊഴിയെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.