കെഎസ്ആർടിസി ബസിന് മുന്നിൽ ബൈക്കിൽ അഭ്യാസ പ്രകടനം, കൗമാരക്കാരൻ കസ്റ്റഡിയിൽ
July 14 | 07:48 PM
കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ ബൈക്ക് കൊണ്ട് കൗമാരക്കാരന്റെ അഭ്യാസ പ്രകടനം.
ബൈക്കിന്റെ മുൻചക്രം ഉയർത്തിയായിരുന്നു ഈ പത്തൊമ്പതു വയസുകാരൻ അഭ്യാസം നടത്തിയത്. തിരുവനന്തപുരം പൗടിക്കോണം സ്വദേശി ആരോമലാണ് പോലീസിന്റെ കസ്റ്റഡിയിലായത്.
ഈരാറ്റുപേട്ട പോലീസാണ് ആരോമലിനെ കസ്റ്റഡിയിലെടുത്തത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ആരോമലിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.