പി.സി. ജോർജിന്റെ വീട്ടിൽ പോലീസ് റെയ്ഡ്
May 21 | 05:43 PM
പാലാ: പി.സി. ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പോലീസ് പരിശോധന. അദ്ദേഹം വീട്ടിലുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അദ്ദേഹത്തിന്റെ ബന്ധുക്കളുമായി പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു.
വെണ്ണല വിദ്വേഷ പ്രസംഗ കേസുമായി ബന്ധപ്പെട്ട് പി.സി. ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.സി. ജോർജ് പ്രതികരിച്ചിരുന്നു.