ട്രെയിനിലെ അതിക്രമം: 3 പേരെ തിരിച്ചറിഞ്ഞു, പ്രതികൾ ഒളിവിൽ
June 28 | 12:37 PM
കൊച്ചി: ട്രെയിനില്‍ പിതാവിനൊപ്പം യാത്ര ചെയ്ത കൗമാരക്കാരിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞു. എറണാകുളത്ത് ജോലി ചെയ്യുന്ന, 50 വയസ് കഴിഞ്ഞ സീസണ് ടിക്കറ്റുകാരായ തൃശൂര്‍ സ്വദേശികളാണിവരെന്ന് എറണാകുളം റെയില്‍വേ പോലീസ് കണ്ടെത്തി.
നിലവില്‍ ഇവര്‍ ഒളിവിലാണ്. മൊത്തം അഞ്ച് പേരാണ് 16കാരിക്ക് നേരെ ലൈംഗീക അതിക്രമവും അശ്ലീല ആംഗ്യവിക്ഷേപവും നടത്തിയത്.
പ്രതികളിലൊരാളുടെ സീസണ് ടിക്കറ്റിന്റെ ചിത്രം പോലീസിന് ലഭിച്ചിരുന്നു. കൂടാതെ പ്രതികളുടേതെന്നു സംശയിക്കുന്ന ഗാര്‍ഡ് എടുത്ത ചിത്രവും പ്രതികളുടെ സിസിടിവി ദൃശ്യങ്ങളും അക്രമികളിലൊരാളുടെ ദൃശ്യം പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയതും പോലീസിന് കൈമാറിയിട്ടുണ്ട്.