പി സി ജോർജിന് ജാമ്യം
May 27 | 06:19 PM
കൊച്ചി: തിരുവനന്തപുരം വിദ്വേഷപ്രസംഗ കേസിൽ പി സി ജോർജിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം. പ്രായം കണക്കിലെടുത്താണ് ജാമ്യം എന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം വെണ്ണല കേസിലും പി സി ജോർജിനു മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗം ആവർത്തിച്ചാൽ കർശന നടപടിയെന്ന് കോടതി താക്കീത് നൽകി.