പാലക്കാട് യുവാവ് മര്‍ദനമേറ്റ് മരിച്ചു, പ്രതി പിടിയിൽ
June 22 | 01:13 PM
പാലക്കാട്: പാലക്കാട് നരികുത്തിയില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ചു. പുതുപ്പള്ളിത്തെരുവ് സ്വദേശി അനസ് (31)ആണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അനസ്.
സംഭവത്തിൽ ഫിറോസ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നരികുത്തിയിലെ വനിതാ ഹോസ്റ്റലിന് സമീപം സംശയാസ്പദമായി കണ്ട അനസിനെ ചോദ്യം ചെയ്തുവെന്ന് ഫിറോസ് പോലീസിന് മൊഴി നൽകി.
ഇതിനിടെ അനസ് മോശമായി പെരുമാറിയപ്പോൾ ബാറ്റുകൊണ്ട് അടിച്ചു. അടി അബദ്ധത്തിൽ തലയ്ക്ക് കൊണ്ടുവെന്നും ഫിറോസ് പോലീസിനോടു പറഞ്ഞു.