സുബൈർ വധക്കേസിൽ 3 പേർ പിടിയിൽ
April 18 | 04:22 PM
പാലക്കാട്: എസ്ഡിപിഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരെ പോലീസ് പിടികൂടി. കൃത്യത്തിൽ നേരിട്ട് പങ്കുള്ള 3 പേരെയും രഹസ്യ കേന്ദ്രത്തിൽവച്ച് പോലീസ് ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ പേര് ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് പോലീസ് അറിയിച്ചു.
പാലക്കാട് ജില്ലയിലും പരിസരത്തുമായി ഒളിവിൽ കഴിഞ്ഞവരെയാണ് പോലീസ് പിടികൂടിയത്. ഇന്നു വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് സൂചന.