ശ്രീനിവാസൻ വധം; ഫയർഫോഴ്സ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
May 11 | 06:05 PM
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫയര്‍മാനെ സസ്പെന്‍ഡ് ചെയ്തു. കോങ്ങാട് ഫയര്‍ സ്റ്റേഷനിലെ ഫയര്മാന് ബി.ജിഷാദിനെതിരെയാണ് നടപടി.
2017 ബാച്ചിൽ സർവീസിൽ കയറിയ ജിഷാദ് 2008 മുതൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്. ജില്ലാ, സംസ്ഥാന നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്ത് വധക്കേസിലെ ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതോടെ രണ്ട് കേസുകളിലും ഇയാളെ പ്രതിചേര്‍ത്തു.