ലോംഗ് മാര്‍ച്ചിനിടെ ഇമ്രാന്ഖാന് വെടിയേറ്റു
November 3 | 06:02 PM
പാക്കിസ്ഥാന്: പാക്കിസ്ഥാനിലെ ലോംഗ് മാര്‍ച്ചിനിടെ പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് വെടിയേറ്റു. വസീറാബാദില്‍ നടന്ന ലോങ്ങ് മാർച്ചിൽ ഇമ്രാന്റെ സഹപ്രവര്‍ത്തകരായ സെനറ്റര്‍ ഫൈസല്‍ ജാവേദും അഹമ്മദ് ചാത്തയും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
പരിക്കേറ്റ ഇമ്രാനെ ബാന്‍ഡേജ് ചെയ്ത കാലുമായി തന്റെ സുരക്ഷാ ടീമിന്റെ സഹായത്തോടെ കണ്ടെയ്നറില്‍ നിന്ന് വാഹനത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പാക്കിസ്ഥാനിലെ നിരവധി ചാനലുകള്‍ സംപ്രേഷണം ചെയ്തുവരികയാണ്. ഇമ്രാനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.