'ഒരു കനേഡിയന്‍ ഡയറി' യുടെ ട്രെയിലര്‍ നടൻ ആസിഫ് അലി നാളെ റിലീസ് ചെയ്യും
December 1 | 01:45 PM
തിരുവനന്തപുരം: ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ നവാഗതയായ സീമ ശ്രീകുമാര്‍ സംവിധാനം ചെയ്ത 'ഒരു കനേഡിയന്‍ ഡയറി' എന്ന സൈക്കോളോജിക്കൽ ത്രില്ലർ ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ നാളെ വൈകിട്ട് 5 മണിക്ക് നടന് ആസിഫ് അലി റിലീസ് ചെയ്യും. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ ട്രെയിലര്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
സംവിധായകന് മാര്‍ത്താണ്ഡന്‍, നടി അഞ്ചു അരവിന്ദ്, കലാഭവന്‍ നവാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ എന്നിവരും ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കു വയ്ക്കും.
80 ശതമാനത്തിലേറെ കാനഡയില്‍ വെച്ചാണ് സിനിമ ചിത്രീകരിച്ചത്. പുതുമുഖ താരങ്ങങ്ങളായ പോള്‍ പൗലോസ്, ജോര്‍ജ് ആന്റണി, സിംറാന്, പൂജ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്.
ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. ശിവകുമാര്‍ വാരിക്കരയുടെ വരികള്‍ക്ക് കെ എ ലത്തീഫ് ഈണം നല്‍കിയിരിക്കുന്നത്. മധു ബാലകൃഷ്ണന് പാടിയ പലകുറി എന്ന ഗാനവും, ഉണ്ണിമേനോന് ആലപിച്ച നിരവധി സിനിമകളിലൂടെയും കോമഡി ഷോകളിലൂടെയും സുപരിചിതരായ അഖില്‍ കവലയൂര്‍, പ്രസാദ് മുഹമ്മ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ഡിസംബര്‍ പത്താം തിയ്യതി ചിത്രം തിയേറ്ററുകളിലെത്തും.