ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ക്രിക്കറ്റർ മുത്തശ്ശി എയ്ലീന് ആഷ് അന്തരിച്ചു
December 5 | 11:37 AM
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററായിരുന്ന മുന്‍ ഇംഗ്ലണ്ട് വനിതാ താരം എയ്ലീന് ആഷ് അന്തരിച്ചു. 110 വയസായിരുന്നു. 1937-ൽ എയ്ലീന് ആഷ് ഓസ്ട്രേലിയക്കെതിരെ ആദ്യമായി ഒരു ടെസ്റ്റ് മത്സരം കളിച്ചു. ഇംഗ്ലണ്ടിനുവേണ്ടി 7 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 1949-ല്‍ വിരമിച്ച ശേഷം ബ്രിട്ടീഷ് ഇന്റലിജന്‍സ് വിഭാഗത്തിലും പ്രവര്‍ത്തിച്ച എയ്ലീന് 98 വയസുവരെ ഗോള്‍ഫ് മത്സരങ്ങളില്‍ സജീവമായിരുന്നു.