നേപ്പാളില്‍ 22 യാത്രക്കാരുള്ള വിമാനം കാണാതായി, 4 ഇന്ത്യക്കാരും വിമാനത്തിൽ
May 29 | 06:27 PM
നേപ്പാൾ: നേപ്പാളില്‍ 22 യാത്രക്കാരുമായി യാത്ര തിരിച്ച യാത്രാവിമാനം കാണാതായി. ഇന്ന് രാവിലെ യാത്ര തിരിച്ച ചെറുവിമാനവുമായുള്ള ആശയവിനിമയ ബന്ധമാണ് നഷ്ടമായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യാത്രക്കാരില്‍ നാലുപേര്‍ ഇന്ത്യക്കാരാണ്. വിമാനം കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 9.55 നാണ് സംഭവം. നേപ്പാള്‍ നഗരമായ പോഖാരയില്‍ നിന്ന് ജോംസോമിലേക്ക് യാത്ര പുറപ്പെട്ട വിമാനവുമായുള്ള ആശയവിനിമയ ബന്ധമാണ് നഷ്ടമായത്. വിമാനം കണ്ടെത്തുന്നതിന് ഹെലികോപ്റ്ററിനെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.