കണ്ണൂരില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍
July 19 | 02:38 PM
കണ്ണൂരില്‍ മങ്കിപോക്സ് ബാധ സ്ഥിരീകരിച്ച യുവാവുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍. ബന്ധുക്കളും കാര്‍ ഡ്രൈവറും ഉള്‍പ്പെടെ അഞ്ച് പേരാണ് നിരീക്ഷണത്തിലുള്ളത്. ജൂലൈ 13ന് ദുബായില്‍ നിന്നെത്തിയ യുവാവിനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. വിമാനത്തിലുണ്ടായിരുന്ന കാസര്‍ഗോഡ് സ്വദേശികള്‍ക്ക് ഇയാളുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
പരിയാരം മെഡിക്കല്‍ കോളജിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.