മങ്കിപോക്സ്: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം
July 14 | 07:43 PM
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കുരങ്ങുപനിയാണോയെന്ന സംശയത്തെതുടര്‍ന്ന് ഒരാളുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.
കുരങ്ങുപനിയുടെ ലക്ഷണങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവബോധം വേണമെന്നു കത്തില്‍ പറയുന്നു. രോഗമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യങ്ങളില്‍ കര്‍ശന പരിശോധന വേണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് യുഎഇയില്‍ നിന്നെത്തിയ ആളാണ് കുരങ്ങ് പനിയെന്ന സംശയത്തെതുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇയാളുടെ പരിശോധനാഫലം ഇന്നു വൈകിട്ട് ലഭിക്കും.