മോഡൽ ഷഹനയുടെ വീട്ടില്‍ കഞ്ചാവും എംഡിഎംഎയും, മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കും
May 13 | 04:46 PM
കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ മരിച്ച നടിയും മോഡലുമായ ഷഹനയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മയക്ക് മരുന്ന് കണ്ടെത്തി. കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്. ഷഹനയുടെ ശരീരത്തില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കും. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഷഹനയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.