ഓടിക്കൊണ്ടിരിക്കുന്നതിനിടെ മംഗള എക്സ്പ്രസിന്റെ എൻജിനും ബോഗിയും വേർപെട്ടു
May 18 | 05:53 PM
തൃശൂർ: എറണാകുളം – നിസാമുദീൻ മംഗള എക്സ്പ്രസിന്റെ എൻജിനും ബോഗിയും ഓടിക്കൊണ്ടിരിക്കുന്നതിനിടെ വേർപെട്ടു. തൃശൂർ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 30 മിനിറ്റിന് ശേഷം എൻജിൻ ഘടിപ്പിച്ച് ട്രെയിൻ യാത്ര തുടർന്നു.