ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
July 15 | 05:43 PM
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കാസര്‍കോട് സ്വദേശി സനു തോംസണ്‍ (30) ആണ് കൊല്ലപ്പെട്ടത്. ആളുമാറി കുത്തിയതാകാമെന്നാണ് സംശയം. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനാണ് സനു.
രാത്രി 10.30 ഓടെ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ഇയാൾക്ക് കുത്തേറ്റത്. ജോലി കഴിഞ്ഞ് ഇറങ്ങിയ സനുവിനെ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം കുത്തി വീഴ്ത്തുകയായിരുന്നു.