യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി നഴ്സിന് ദാരുണാന്ത്യം
June 4 | 12:57 PM
ഷാർജ: യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്റെ മകള്‍ ചിഞ്ചു ജോസഫാണ് (29) മരിച്ചത്. അല്‍ നഹ്ദയിലാണ് അപകടമുണ്ടായത്. ദുബായ് മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയിലെ നഴ്സായിരുന്നു ചിഞ്ചു.
ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. ഉടന്‍ അല്‍ ഖാസിമിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് വയസുള്ള മകളുണ്ട്.