മലപ്പുറത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
May 28 | 06:35 PM
പൊന്നാനി: മലപ്പുറത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. പൊന്നാനി ചമ്രവട്ടം കടവിലാണ് സംഭവം. തിരൂർ സ്വദേശി മുഹമ്മദ് ഹാരിസാണ് മരിച്ചത്.
അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.