സോപ്പു പൊടി നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി പതിനെട്ട് വയസ്സുകാരന് ദാരുണാന്ത്യം
April 14 | 11:36 AM
മലപ്പുറം: സോപ്പു പൊടി നിർമ്മാണ യന്ത്രത്തിനുള്ളിൽ കുടുങ്ങി പതിനെട്ട് വയസ്സുകാരന് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തെ തെച്ചിയോടൻ ഷമീറിൻ്റെ മകൻ മുഹമ്മദ് ഷാമിലാണ് മരിച്ചത്. ഷമീറിൻ്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. ബുധനാഴ്ച്ച വൈകിട്ട് ആറോടെ ഷമീർ സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൻ മുഹമ്മദ് ഷാമിൽ യന്ത്രത്തിനുള്ളിൽ കുടുങ്ങി മരിച്ചു കിടക്കുന്നത് കണ്ടത്. ഒഴിവ് സമയങ്ങളിൽ ഷാമിലും സോപ് പൊടി നിർമാണത്തിൽ ഏർപ്പെടാറുണ്ട്. ഇത്തരത്തിലാകാം അപകടമെന്നാണ് സംശയം. തുവ്വൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ഷാമിൽ.