നായ കുറുകെ ചാടി, ബൈക്ക് യാത്രികന് ദാരുണാന്ത്യം
October 29 | 04:49 PM
മലപ്പുറം: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. എടപ്പാള്‍ സ്വദേശി വിപിന്‍ ദാസ് (31) ആണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. മലപ്പുറം എടപ്പാള്‍ ബിയ്യം മേല്‍പ്പാലത്തിനു സമീപത്തുവച്ച് നായ കുറുകെ ചാടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
എതിരെ വന്ന കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് യുവാവ് മരിച്ചത്.