കത്ത് വിവാദം: ഇന്ന് മേയറുടെ മൊഴിയെടുക്കും
November 8 | 10:09 AM
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ കരാർ ജോലിയിലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് സംബന്ധിച്ച പരാതിയിൽ ക്രൈംബ്രാഞ്ച് ഇന്ന് മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കും. ഡി.ആര്.അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, മേയറുടെ ഓഫീസിലെ സ്റ്റാഫ് എന്നിവരുടെയും മൊഴിയെടുക്കും. അതേസമയം ക്രൈംബ്രാഞ്ച് ഉടൻ കേസെടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന.
കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ നടത്തുന്നത്. കത്തിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.